ബിഗ് ബോസ് മൂന്നാം സീസണിനും പൂട്ട് വീഴുമോ? ആശങ്കയോടെ ആരാധകർ

മിനി സ്ക്രീൻ ആരാധകരുടെ പ്രിയപരിപാടിയാണ് ബിഗ് ബോസ്. കൊറോണ വ്യാപനത്തിന്റെ ഘട്ടത്തിൽ ബിഗ് ബോസ് രണ്ടാം സീസൺ എഴുപതാം ദിനത്തോടെ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. വർഷത്തിന് ശേഷം വീണ്ടും ആരംഭിച്ച ബിഗ് ബോസ് സീസൺ 3യും ഉടനെ അവസാനിപ്പിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ.

കൊറോണ വ്യാപനം അതിശക്തമാകുമ്ബോൾ ഷൂട്ടിങ് നിർത്തിവയ്‌ക്കേണ്ട സാഹചര്യമുണ്ടായാൽ ബിഗ് ബോസ് ഷോയും നിർത്തേണ്ടിവരും. എന്നാൽ ബിഗ് ബോസിന് കൊറോണ ഭീഷണിയല്ലെന്ന വിലയിരുത്തലിലാണ് ഏഷ്യാനെറ്റ്. ഏറ്റവും പെർഫെക്‌ട് ബയോബബിളാണ് ബിഗ് ബോസ്. അതിനകത്തേക്ക് കൊറോണ വൈറസിന് കടക്കാനാകില്ലെന്നാണ് ചാനലിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ മത്സരാർത്ഥികളിൽ പരിശോധനയും മറ്റും തുടർന്ന് ബിഗ് ബോസ് മുൻപോട്ട് പോകുമെന്നാണ് സൂചന. എന്നാൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ ഇനി ആരേയും ബിഗ് ബോസ് ഷോയിലേക്ക് കൊണ്ടു വരികയുമില്ല.

മണിക്കുട്ടന്റെ സ്വമേധയാ ഉള്ള പിന്മാറ്റം സഹമത്സരാർഥികളെയും പ്രേക്ഷകരിൽ നല്ലൊരു വിഭാഗത്തെയും നിരാശരാക്കിയിരുന്നു. മണിക്കൂറുകൾ പിന്നിട്ടപ്പോൾ മണിക്കുട്ടൻ തിരിച്ചു എത്തുകയും ചെയ്തു. കൂടാതെ ബിഗ് ബോസ് ഹൗസിൽ നിന്ന് അച്ഛന്റെ മരണത്തെ തുടർന്ന് വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് ഡിംബൾ ഭാൽ. ചടങ്ങുകൾക്ക് ശേഷം ഡിംബലിന് മത്സരത്തിലേക്ക് മടങ്ങി വരാൻ കോവിഡ് മാനദണ്ഡങ്ങൾ തടസ്സമാകും. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച്‌ ക്വാറന്റീനിലും മറ്റും നിന്ന് ഡിംബലിന് വീണ്ടും മത്സരത്തിൽ സജീവമാകാൻ പ്രതിസന്ധികൾ ഏറെയാണ്. അതുകൊണ്ട് തന്നെ ഇനി ഡിംബൾ ബിഗ് ബോസിൽ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

Post a Comment

0 Comments