വിശപ്പ് എന്തെന്നും അതിന്റെ വിലയും മനസ്സിലാക്കട്ടെ, മകനെക്കുറിച്ച് നിര്‍മല്‍ പാലാഴി

മകന്‍ റമദാന്‍ വ്രതം പിടിച്ചതിന്റെ അനുഭവം പങ്കുവെച്ച്‌ നടന്‍ നിര്‍മല്‍ പാലാഴി. ഫേസ്ബുക്കിലാണ് താരത്തിന്റെ കുറിപ്പ്. കൂട്ടുകാര്‍ക്കൊപ്പം ഒരു ദിവസം നോമ്ബെടുക്കാന്‍ ആഗ്രഹം തോന്നിയതോടെയാണ് മകന്‍ നിരാഹാരമിരിക്കാന്‍ തീരുമാനിച്ചതെന്ന് നിര്‍മല്‍ കുറിച്ചു. വിശപ്പ് എന്തെന്നും അതിന്റെ വില അവനും മനസ്സിലാക്കട്ടെ, സന്തോഷം തോന്നുന്നുവെന്നും താരം പറഞ്ഞു.

- നിര്‍മല്‍ പാലാഴിയുടെ പോസ്റ്റ്

ബാങ്ക് വിളിക്ക് വേണ്ടി കാത്തു നില്‍ക്കുന്ന ഉണ്ണിക്കുട്ടന്‍. ആദ്യമായി എടുത്ത നോമ്ബ് ആണ് സുഹൃത്തുക്കള്‍ എടുക്കുന്നത് കണ്ടപ്പോള്‍ മൂപ്പര്‍ക്കും ഒരാഗ്രഹം. പുലര്‍ച്ചെ എഴുന്നേറ്റ് അത്താഴം കഴിച്ചു. പത്ത്മണി ആയപ്പോള്‍ ഞങ്ങളുടെ മുന്നിലൂടെ അഹങ്കാരത്തോടെ നടപ്പ് ഇതാണോ വല്യ കാര്യം എനിക്ക് ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞുകൊണ്ട്. ഉച്ചയായപ്പോള്‍ മുഖം വാടി ഞങ്ങള്‍ ആവുന്നതും പറഞ്ഞു ടാ. ഇത് നിനക്ക് നടക്കൂല എന്തേലും കഴിക്കാന്‍ നോക്ക്. പക്ഷെ ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു മൂപ്പര് നോമ്ബ് മുറിക്കുവാന്‍ കാത്ത് ഇരിക്കുകയാണ്. സന്തോഷം വിശപ്പ് എന്തെന്നും അതിന്റെ വില അവനും മനസ്സിലാക്കട്ടെ.


മിമിക്രി രംഗത്ത് നിന്ന് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന നടനാണ് നിര്‍മല്‍ പാലാഴി. വളരെ കുറച്ച്‌ വേഷങ്ങള്‍ കൊണ്ട് തന്നെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി. കോഴിക്കോട് ജില്ലയിലെ പാലാഴി ആണ് സ്വദേശം. ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഇരിങ്ങല്ലൂരില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കാലിക്കറ്റ് വി 4 യു എന്ന ട്രൂപ്പിനോപ്പം കേരളത്തിലെമ്ബാടും നിരവധി സ്‌റ്റേജുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചു. മഴവില്‍ മനോരമ ചാനലിലെ കോമഡി എക്‌സ്പ്രസ് എന്ന പരിപാടിയിലൂടെയാണ് പ്രശസ്തനായത്. ഗിന്നസ് പക്രു സംവിധാനം ചെയ്ത കുട്ടിയും കോലും എന്ന ചിത്രമാണ് ആദ്യമായി അഭിനയിച്ച ചിത്രം.തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ക്യാപ്റ്റന്‍, ലവകുശ, ലീല, സുഖമാണോ ദാവീദേ, ഖലീഫ, ആഭാസം, വെള്ളം, യുവം എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

Post a Comment

0 Comments