എന്റെ ഉണ്ണിയുടെ മുഖലക്ഷണം നോക്കാൻ നിന്നെ ഞാൻ ഏൽപ്പിച്ചിരുന്നോ, ചുട്ടമറുപടിയുമായി ദയ അശ്വതി

ബിഗ് ബോസ് സീസൺ 2ൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ ഷോയുടെ ഭാഗമായ താരമാണ് ദയ ആശ്വതി.ബിഗ്‌ബോസ് ഷോയിൽ ദയയുടെ സംസാരം പലപ്പോഴും വലിയ വഴക്കുകളിൽ ചെന്ന് എത്തിയിട്ടുണ്ട്.ഷോ അവസാനിച്ചതോടെ പുറത്തെത്തിയ താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയകളിൽ സജീവമാണ്. അടുത്തിടെ താരം പുതിയ യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. അടുത്തിടെയാണ് താരം രണ്ടാമതും വിവാഹിതയായത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് ദയ. കഴിഞ്ഞ ദിവസം ഭർത്താവിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരുന്നു. നിരവധിപ്പേരാണ് കമന്റുമായെത്തിയത്. ഈ ചെക്കന്റെ മുഖത്തൊരു കള്ളലക്ഷണം ഉണ്ട്. ചേച്ചി ശ്രദ്ധിച്ചിരുന്നോ എന്നാണ് ഒരു ആരാധിക ചോദിച്ചത്. ഇതിന് തക്ക മറുപടി പറഞ്ഞ് ദയ എത്തുകയും ചെയ്തു. ‘നീ മറ്റുള്ളവരുടെ ലക്ഷണം പറയാൻ നീ ആരാ കണിയാനോ? പിന്നെ എന്റെ ഉണ്ണിയുടെ മുഖലക്ഷണം നോക്കാൻ നിന്നെ ഞാൻ ഏൽപ്പിച്ചിരുന്നോ ഇല്ലല്ലോ? പ്രൊഫൈൽ ലോക്ക് ചെയ്തിട്ട് മുഖലക്ഷണം പറയുന്നത് അത്ര വെടിപ്പല്ല’ എന്നുമാണ് ദയയുടെ മറുപടി.

അടുത്തിടെ വിവാഹത്തപ്പറ്റി ഫെയ്സ്ബുക്ക് ലൈവിലെത്തി താരം കുറന്നുപറഞ്ഞിരുന്നു. കല്യാണ ഫോട്ടോസ് കണ്ടതോടെ മനസിന് വേദന ഉണ്ടാക്കുന്ന പല കമന്റുകളുമാണ് വരുന്നത്. മക്കളെ കുറിച്ചോർക്കണം, സ്വന്തം സുഖം തേടി പോവരുത് എന്നിങ്ങനെയൊക്കെ പറയുന്നവരുണ്ട്. ഈ പറയുന്നവരിൽ ആരെങ്കിലും എനിക്ക് ചിലവിന് കൊണ്ട് തരുന്നുണ്ടോ. എന്നെ വിഷമിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കും. പക്ഷേ തളർത്താൻ പറ്റില്ല.

Post a Comment

0 Comments