നിന്റെ അമ്മയെയോ, ഭാര്യയെയോ, പെങ്ങളെയോ, മകളെയോ ഇങ്ങനെ അഭിനയിപ്പിക്കുമോടാ, മസ് മറുപടിയുമായി സജിൻ ബാബു

മലയാള സിനിമ മേഖലയ്ക്ക് ആഗോള തലത്തില്‍ ശ്രദ്ധ നേടികൊടുത്ത ചിത്രമാണ് ബിരിയാണ്. കനി കുസൃതി നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് സജിന്‍ ബാബു ആയിരുന്നു. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ചിത്രം അടുത്തിടെയാണ് കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിയത്. പിന്നീട് ഒടിടി പ്ലാറ്റ്‌ഫോം വഴിയും ചിത്രം പ്രദര്‍ശനത്തിനെത്തി.

റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയറായി പ്രദര്‍ശിക്കുകയും അവിടെ മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാര്‍ഡ് നേടുകയും, ബാംഗ്ലൂര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാര്‍ഡ്, മികച്ച തിരക്കഥക്കുള്ള പത്മരാജന്‍ പുരസ്‌ക്കാരം, ലോകത്തിലെ ഏറ്റവും മികച്ച 15 ഫിലിം ഫെസ്റ്റിവലില്‍ ഒന്നായ 42മത് മോസ്‌കോ ഫിലിം ഫെസ്റ്റിവലില്‍ ബ്രിക്‌സ് മത്സര വിഭാഗത്തിലെ സെലക്ഷന്‍, മാഡ്രിഡിലെ ഇമാജിന്‍ ഫിലിം ഫെസ്റ്റിവലില്‍ കനി കുസൃതിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്‌ക്കാരം, അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി, നേപ്പാള്‍, തുടങ്ങി വിവിധ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ സെലക്ഷന്‍സ് എന്നിവ ബിരിയാണി നേടിയെടുത്തു.

സ്ത്രീ ലൈംഗികത മറകളില്ലാതെ തുറന്നുകാട്ടുന്ന സിനിമ കൂടിയാണ് ബിരിയാണ്. നായിക കനി കുസൃതിയാണ് ആ രംഗങ്ങള്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ തചിത്രം കണ്ടെ ശേഷം സിനിമയ്ക്ക് നേരെ ഒരാള്‍ ഉയര്‍ത്തിയ വിമര്‍ശനത്തിന് മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍ സജിന്‍ ബാബു. ഫേസ്ബുക്കിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ചുവടെ: 'ബിരിയാണി' കണ്ടതിനു ശേഷം ' നിന്റെ അമ്മയെയോ, ഭാര്യയെയോ, പെങ്ങളെയോ, മകളെയോ ഇങ്ങനെ അഭിനയിപ്പിക്കുമോടാ' എന്ന് ചോദിച്ചുകൊണ്ട് പലരും മെസ്സേജ്കളും, കമന്റ്കളും അയക്കുന്നുണ്ട്.. അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. എന്റെ കുടുംബത്തിനകത്തോ, പുറത്തോ ആയിട്ട് എന്റെ ഒപ്പമുള്ള(പൊതുവില്‍ ഒരാളുടെയും) സ്ത്രീകളുടെ ജീവിത രീതിയിലോ, വസ്ത്ര ധാരണത്തിലോ, ലൈംഗികതയിലോ ഉള്ള തിരഞ്ഞെടുപ്പ് എന്റെ അധികാര പരിധിയില്‍ അല്ല. അതില്‍ കൈ കടത്തല്‍ എന്റെ അവകാശവുമല്ല,' സജിന്റെ വാക്കുകള്‍.

Post a Comment

0 Comments