ലൈംഗിക ദാരിദ്ര്യം പിടിച്ചവര്‍ ആണേല്‍ എന്തിനാണ് അന്യ ദേശത്തു പോകുന്നത് അത്രക്ക് കഴപ്പ് ആണേല്‍ പെണ്ണുംപിള്ളയെയും കൊണ്ട് പോകണം- സീമ വിനീത്


ട്രാന്‍സ് വുമണ്‍ സീമ വിനീത് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ചിലരുണ്ട് അന്യ ദേശത്തു ഉള്ളത് കൊണ്ടും ആര്‍ക്കും എന്തായാച്ചാലും ആരും ഒന്നും ചെയ്യില്ല എന്ന് കരുതിയാണോ എന്ന് അറിയില്ല കുല്‌സിത സൗഹൃദം തേടി വരുന്ന ആളുകള്‍ ആദ്യം രണ്ടു ദിവസം നമ്മളെ വല്ലാതെ പ്രശംസിക്കും പിന്നെ അവരുടെ ട്രാക്ക് മാറും അത്രയ്ക്ക് ലൈംഗിക ദാരിദ്ര്യം പിടിച്ചവര്‍ ആണേല്‍ എന്തിനാണ് നാട്ടില്‍ ഭാര്യയെ വിട്ടു അന്യ ദേശത്തു പോകുന്നത് അല്ലേല്‍ അത്രക്ക് കഴപ്പ് ആണേല്‍ പെണ്ണുംപിള്ളയെയും കൊണ്ട് പോകണം.- സീമ വിനീത് കുറിച്ചു.

സീമ വിനീതിന്റെ കുറിപ്പ്, പുരുഷന്‍മ്മാരുടെ ശ്രദ്ധക്ക്. എല്ലാവരുടെയും അല്ല കുറച്ചുപേരോട്, നിങ്ങള്‍ ആത്മാര്‍ഥമായി സ്‌നേഹിക്കുന്നവരാണോ? എന്താണ് ആത്മാര്‍ത്ഥ ? കുറച്ചു നാളായി ഇത്തരക്കാരുടെ ആത്മാര്‍ത്ഥ കുല്‌സിത മെസ്സേജുകള്‍ കാണാറുണ്ട് നിങ്ങളോട് സ്‌നേഹമോ സഹതാപമോ അല്ല വെറുപ്പാണ് തോന്നുന്നതു ഭാര്യ പ്രസവത്തിനു വേണ്ടി അവളുടെ വീട്ടിലേക്കു പോകുമ്പോള്‍ അന്യ സ്ത്രീയെ തേടി ഇറങ്ങുന്നവരെ നാണമാകുന്നില്ലേ എന്താണ് നിങ്ങളും ഭാര്യയും തമ്മില്‍ ഉള്ള ആത്മബന്ധം? ആ ജനിക്കാന്‍ പോകുന്ന കുഞ്ഞിനോട് എന്ത് ആത്മാര്‍ത്ഥ ആണ് നിങ്ങള്‍ക്ക് ഉള്ളത്...

എല്ലാ പ്രവാസികളോടും ഇല്ല ചിലരോട് പ്രവാസികള്‍ എന്ന് കേള്‍ക്കുബോള്‍ സത്യത്തില്‍ അഭിമാനം ആണ് സ്വന്തം കുടുംബത്തിന്റെ അതിജീവനത്തിനും ഉയര്‍ച്ചക്കും വേണ്ടി അന്യദേശത്തു സ്വയം മറന്നു പണിയെടുക്കുന്നവര്‍ ആണ് നിങ്ങള്‍.... അതുകൊണ്ട് ആണ് ആ ഒരിഷ്ടം.... പക്ഷേ ചിലരുണ്ട് അന്യ ദേശത്തു ഉള്ളത് കൊണ്ടും ആര്‍ക്കും എന്തായാച്ചാലും ആരും ഒന്നും ചെയ്യില്ല എന്ന് കരുതിയാണോ എന്ന് അറിയില്ല കുല്‌സിത സൗഹൃദം തേടി വരുന്ന ആളുകള്‍ ആദ്യം രണ്ടു ദിവസം നമ്മളെ വല്ലാതെ പ്രശംസിക്കും പിന്നെ അവരുടെ ട്രാക്ക് മാറും അത്രയ്ക്ക് ലൈംഗിക ദാരിദ്ര്യം പിടിച്ചവര്‍ ആണേല്‍ എന്തിനാണ് നാട്ടില്‍ ഭാര്യയെ വിട്ടു അന്യ ദേശത്തു പോകുന്നത് അല്ലേല്‍ അത്രക്ക് കഴപ്പ് ആണേല്‍ പെണ്ണുംപിള്ളയെയും കൊണ്ട് പോകണം.....

അടുത്ത് കുറച്ചു കള്ള കാമുകന്മ്മാരുണ്ട് പത്തു വര്‍ഷം സ്‌നേഹിച്ചു പതിനഞ്ചു വര്‍ഷം സ്‌നേഹിച്ചു എന്നും പറഞ്ഞു നടക്കുന്നെ ന്താണ് നിങ്ങള്‍ സ്‌നേഹച്ചത് എവിടെയാണ് സ്‌നേഹിച്ചത് ഒരു വശത്തു ആ കുട്ടിയെ സ്‌നേഹിക്കുന്നു എന്ന് പറഞ്ഞു മറുവശത്തു ഇതുപോലെ ഉള്ള കുല്‌സിത പ്രവര്‍ത്തികള്‍ ... ഇതില്‍ എവിടെയാണ് ആത്മാര്‍ത്ഥ. ആത്മാര്‍ത്ഥ കാണിക്കുന്നു എന്ന് പറയുന്ന കപട സ്‌നേഹികളോട് ആണ്. ആദ്യം നിങ്ങള്‍ നിങ്ങളോട് നീതി പുലര്‍ത്തു... ശേഷം കുടുംബത്തിനോട്.... അതിനു ശേഷം മതി നിങ്ങളുടെ മറ്റുള്ളവരോടുള്ള ആത്മാര്‍ത്ഥ.

Post a Comment

0 Comments