മക്കളും ഭർത്താവുമൊക്കെയായി നല്ലൊരു കുടുംബജീവിതമാണ് ഏറ്റവും വലിയ ആഗ്രഹം, രണ്ടാമതും വിവാഹം കഴിച്ചതിനെക്കുറിച്ച് ശ്രീലയമിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ താര സഹോദരിമാരാണ് ശ്രീലയയും ശ്രുതി ലക്ഷ്മിയും. വിവാഹത്തോടെ ഇരു താരങ്ങളും അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. അപ്രതീക്ഷിതമായി വിവാഹ ചിത്രം പങ്കുവച്ചുകൊണ്ടാണ് ശ്രീലയ തന്റെ കല്യാണക്കാര്യം ആരാധകരെ അറിയിച്ചത്. ഈ വിവാഹം രഹസ്യമാക്കി വച്ചത് എന്തുകൊണ്ടെന്നായിരുന്നു കൂടുതല്‍പ്പേരും അന്വേഷിച്ചത്. കൊറോണക്കാലത്തെ ലളിതമായ വിവാഹത്തെക്കുറിച്ചു തുറന്നു പറയുകയാണ് ശ്രീലയ.

രഹസ്യമാക്കിയതല്ല. കൊറോണ കാലത്ത് കൃത്യമായ ചട്ടങ്ങളോട് കൂടി മാത്രമല്ലേ കല്യാണം നടത്താൻ സാധിക്കൂ, ജനുവരി മൂന്നിനായിരുന്നു ചങ്ങനാശ്ശേരിക്കാരൻ റോബിൻ ചെറിയാനുമായുള്ള വിവാഹം. ആ ദിവസത്തിനൊരു പ്രത്യേകത കൂടിയുണ്ട്. ആ ഡേറ്റിൽ തന്നെയായിരുന്നു എന്റെ അനിയത്തി ശ്രുതി ലക്ഷ്മിയും വിവാഹിതയായത്.

റോബിന്റെ വീട്ടുകാർ വിദേശത്ത് സെറ്റിൽഡാണ്. റോബി ൻ ജനിച്ചതും വളർന്നതുമെല്ലാം ബഹറിനിലാണ്. വേണ്ടപ്പെട്ട പലർക്കും വിവാഹത്തിന് എത്താൻ കഴി‍ഞ്ഞില്ല. റോബിൻ അച്ചാച്ചന്റെ ചേച്ചി അമേരിക്കയിലാണ്. അവരൊന്നും വിവാഹത്തിൽ പങ്കെടുത്തില്ല. കോവിഡിന്റെ എല്ലാ പ്രോട്ടോകോളും സ്വീകരിച്ചു തന്നെയായിരുന്നു കല്യാണം. ചുരുക്കം പേരെ വിവാഹത്തിനുണ്ടായിരുന്നുള്ളൂ. ബോൾഗാട്ടി പാലസിലായിരുന്നു റിസപ്ഷൻ. മക്കളും ഭർത്താവുമൊക്കെയായി നല്ലൊരു കുടുംബജീവിതമാണ് ഏറ്റവും വലിയ ആഗ്രഹം. അതുകൊണ്ട് റോബിൻ അച്ചാച്ചന്റെ കൂടെ ബഹ്റൈനിലേക്കു പോകാനാണ് പ്ലാൻ.’

സിനിമ കുടുംബത്തിൽ നിന്നുമാണ് ശ്രീലയ അഭിനയത്തിലേക്ക് എത്തിയിരുന്നത്. നടി ലിസിയുടെ മകളും നടി ശ്രുതി ലക്ഷമിയുടെ സഹോദരിയുമാണ് ശ്രീലയ. സീരിയലിൽ സജീവമായ ശ്രീലയ അഭിനയ ജീവിതം തുടങ്ങിയത് സിനിമയിലുടെയായിരുന്നു. കുട്ടിയും കോലും എന്ന സിനിമയിലാണ് നടി ആദ്യം അഭിനയിച്ചത്. പിന്നീട് പല സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയിലിൽ സജീവമാവുകയായിരുന്നു.

മഴവിൽ മനോരമയിലെ ഭാഗ്യദേവത എന്ന സീരിയലിലുടെയാണ് ശ്രീലയ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. പിന്നാലെ കൺമണി, മൂന്നുമണി എന്നീ സീരിയലുകളിലും നായികയായി ശ്രീലയ അഭിനയിച്ചു. ശ്രുതി ലക്ഷ്മിയുടെ ഏക സഹോദരിയാണ് ശ്രീലയ. 2017ലാണ് താരം ആദ്യമായി വിവാഹിതയായത്. ബഹ്റനിൽ സ്ഥിര താമസമാക്കിയ റോബിനാണ് ശ്രീലയയുടെ ഭർത്താവ്.

Post a Comment

0 Comments